സാലിക് നിരക്കുകളിലെ പുതിയ മാറ്റം ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. 

ദുബൈ: ദുബൈയിൽ ഇന്ന് മുതൽ സാലിക് നിരക്കില്‍ മാറ്റം. തിരക്കുള്ള സമയങ്ങളില്‍ സാലിക് നിരക്ക് ആറ് ദിര്‍ഹമായി ഉയരുമെന്നതാണ് പ്രധാന മാറ്റം. പ്രവൃത്തി ദിവസങ്ങളില്‍ തിരക്കേറിയ സമയമായ രാവിലെ ആറ് മുതല്‍ 10 വരെയും വൈകിട്ട് നാല് മുതല്‍ എട്ടുവരെയുമാണ് ടോള്‍ നിരക്ക് ആറ് ദിര്‍ഹമാകുക. നേരത്തെ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ ഒന്നു വരെയും സാലിക് ഗേറ്റ് കടന്നാൽ 4 ദിർഹം വീതം ഈടാക്കും. എ​ല്ലാ ദി​വ​സ​വും അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം രാ​ത്രി ഒ​ന്നു ​മു​ത​ൽ രാ​വി​ലെ​ ആ​റു​വ​രെ ടോ​ൾ നി​ര​ക്ക്​ സൗ​ജ​ന്യ​മാ​യി​രി​ക്കും. തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ നി​ല​വി​ലെ നി​ര​ക്കാ​യ നാ​ല് ദി​ർ​ഹം ന​ൽ​കി​യാ​ൽ മ​തി. ദേശീയ അവധിയോ, പ്രത്യേക ദിവസങ്ങളോ അല്ലാത്ത ഞായറാഴ്ചകളിലും ടോള്‍ നിരക്ക് നാല് ദിര്‍ഹമായിരിക്കും. 

അതേസമയം റമദാനില്‍ നിരക്കില്‍ മാറ്റമുണ്ടാകും. റ​മ​ദാ​നി​ൽ പ്ര​വൃ​ത്തി​ ദി​വ​സ​ങ്ങ​ളി​ലെ തി​ര​ക്കേ​റി​യ സ​മ​യമായ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ ആ​റ്​ ദി​ർ​ഹം ഈ​ടാ​ക്കും. പ്ര​വൃ​ത്തി​ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​മ്പ​തു വ​രെ​യും വൈ​കിട്ട് അ​ഞ്ചു മു​ത​ൽ അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ച ര​ണ്ടു വ​രെ​യും നാ​ല്​ ദി​ർ​ഹ​മാ​യി​രി​ക്കും ഈടാക്കുക. റ​മ​ദാ​നി​ൽ പു​ല​ർ​ച്ചെ ര​ണ്ടു മു​ത​ൽ ഏ​ഴ് വരെയാണ്​ സൗ​ജ​ന്യം. റ​മ​ദാ​നി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ഏ​ഴു​ മു​ത​ൽ പു​ല​ർ​ച്ച ര​ണ്ടു​വ​രെ നാ​ല്​ ദി​ർ​ഹ​മാ​യി​രി​ക്കും ഈടാക്കുക. 

Read Also - പെട്രോൾ, ഡീസൽ വില വർധിച്ചു; യുഎഇയിൽ പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം