ആഗോള സമാധാനം പുലരുന്നതിനായി വിദ്യാഭ്യാസത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്.

അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മാന്‍ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം. വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ ഗ്രാവിസ്സിമം എജ്യുക്കേഷനിസ് ആണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ആഗോള സമാധാനം പുലരുന്നതിനായി വിദ്യാഭ്യാസത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്.

മാനുഷിക സംഭാവനകള്‍ നല്‍കുന്നതില്‍ മാതൃകയാണ് യുഎഇ എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി കത്തോലിക്ക വിദ്യാഭ്യാസ സഭ വ്യക്തമാക്കി. സഹിഷ്ണുതയും സഹവര്‍ത്തിത്തവും ഊട്ടിയുറപ്പിക്കുന്നതില്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടര്‍ന്ന ഭരണാധികാരിയാണ് ശൈഖ് മുഹമ്മദെന്നും വിലയിരുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona