ബീജിങ്: പെട്രോള്‍ പമ്പില്‍ വെച്ച് തീപിടിച്ച കാറില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ഡ്രൈവര്‍. ചൈനയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കാറില്‍ ഇന്ധനം നിറച്ചശേഷം പുറപ്പെടാന്‍ തുടങ്ങുന്നതിനിടെയാണ് കാറിന്റെ അടിയില്‍ നിന്ന് തീ ആളിക്കത്താന്‍ തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം വാഹനത്തിനുള്ളിലേക്കും തീ പടര്‍ന്നുപിടിച്ചു. ഇതോടെയാണ് കാറിന്റെ വിന്‍ഡോയിലൂടെ ഡ്രൈവര്‍ പുറത്തേക്കുചാടിയത്. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ പിന്നീട് അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.