Asianet News MalayalamAsianet News Malayalam

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു, ആളപായമില്ല

സംഭവത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി

vehicle catches fire in oman
Author
First Published Feb 22, 2024, 4:55 PM IST

മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. ശർഖിയ ഗവര്‍ണറേറ്റില്‍ ഇബ്രാ വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്  ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read Also  -  പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ വിമാന സര്‍വീസ് വരുന്നു, ആഴ്ചയില്‍ നാല് സര്‍വീസുകളുമായി ആകാശ എയര്‍

അതേസമയം മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമിറാത്ത് വിലായത്തിലെ ജബൽ റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവർ മരിച്ചു. അമിറാത്തിൽ നിന്നും ജബൽ വഴി ബൗഷറിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹങ്ങളുമായി കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നെന്ന് സിവിൽ ഡിഫൻസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ട്രക്ക് ഡ്രൈവർ മരണപെട്ടതായും സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഫെബ്രുവരി 25ന് അവധി, രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക്  ബാധകം; അധ്യാപകര്‍ക്ക് കോളടിച്ചു, അറിയിച്ച് ഒമാൻ

മസ്കറ്റ്: ഒമാനില്‍ ഫെബ്രുവരി 25ന് അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒമാനിലെ അധ്യാപക ദിനമായി എല്ലാ വര്‍ഷവും ആചരിച്ച് വരുന്നത് ഫെബ്രുവരി 24നാണ്.  സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ ഉത്തരവ് പ്രകാരമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. 

രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഈ ദിവസം അവധി ആയിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 24 വാരാന്ത്യ അവധി ദിവസമായതിനാല്‍ ഫെബ്രുവരി 25 ഞായറാഴ്ച ഒദ്യോഗിക അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആകെ മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയാണ് ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios