മസ്‍കത്ത്: ഒമാനിലെ റുസ്‍തക്ക്  വിലായത്തിലെ അൽ ഹസമില്‍ വാഹനത്തിന് തീപ്പിടിച്ചു. വിവരം ലഭിച്ചയുടന്‍ തന്നെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല.