സ്വ​ദേ​ശി പൗ​ര​ന്റെ വാ​ഹ​നമാണ് ക​ട​ലി​ൽ കു​ടു​ങ്ങിപ്പോയത്

ദോ​ഹ: സീ​ലൈ​നി​ൽ കടലിലേക്ക് ഒഴുകിപ്പോയ വാ​ഹ​നം പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ തീരദേശ, അതിർത്തി സുരക്ഷാ സംഘത്തിന്റെയും ആംബുലൻസ് സർവീസുകളുടെയും സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കരയിലേക്കെത്തിച്ചു.

സ്വ​ദേ​ശി പൗ​ര​ന്റെ വാ​ഹ​നം ക​ട​ലി​ൽ കു​ടു​ങ്ങി​താ​യി പരിസ്ഥിതി മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ വഴി അധികൃതർക്ക് അ​റി​യി​പ്പ് ല​ഭി​ച്ചു. തു​ട​ർ​ന്ന് അടിയന്തര സംഘങ്ങൾ ഉടൻ തന്നെ സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി ക​ര​ക്ക് ക​യ​റ്റുകയായിരുന്നു. ആ​ർ​ക്കും പ​രി​ക്കോ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉണ്ടായിട്ടില്ലെന്നും എല്ലാ അടിയന്തിര സംഘങ്ങളുടെയും വേഗത്തിലുള്ളതും ഏകോപിതവുമായ രക്ഷാപ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്നും ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.