Asianet News MalayalamAsianet News Malayalam

സൗദിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് ചരക്കുനീക്കം നടത്തുന്ന ട്രക്കുകളുടെ കാലപ്പഴക്കം അഞ്ചുവർഷമായി ചുരുക്കി

സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്‍ട്ര ചരക്കുനീക്കത്തിന് ഇന് അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ട്രക്കുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

vehicles older than five years will not be allowed for goods transportation to saudi arabia
Author
Riyadh Saudi Arabia, First Published Nov 13, 2021, 6:46 PM IST

റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) വിദേശത്ത് നിന്ന് ചരക്കുകൊണ്ടുവരുന്ന ട്രക്കുകളുടെ (Heavy trucks) കാലപ്പഴക്കം അഞ്ചുവർഷമായി ചുരുക്കാൻ സൗദി മന്ത്രിസഭാ (Saudi cabinet) തീരുമാനം. അതിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളെ ഇനി രാജ്യാന്തര ചരക്കുനീക്കത്തിന് അനുവദിക്കില്ല. 10 വർഷമെന്ന കാലപരിധിയാണ് അഞ്ചു വർഷമായി ചുരുക്കിയത്. 

ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഹെവി ട്രക്കുകളുടെ കാലനിർണയം നടത്തിയത്. നിയമം നടപ്പാക്കാൻ പൊതുഗതാഗത അതോറിറ്റിയെ ചുമതപ്പെടുത്തി. രാജ്യത്തേക്ക് പുറത്തുനിന്ന് ചരക്കുകൾ കൊണ്ടു വരുന്ന മൂന്നര ടണ്ണിലധികം ഭാരം വഹിക്കുന്ന എല്ലാ ട്രക്കുകൾക്കും ഈ നിയമം ബാധകമാണ്. നിർമാണ വർഷം മുതൽ അഞ്ച് വർഷം വരെയായിരിക്കും കാലാവധി. വാഹനത്തിന്റെ മോഡൽ കണക്കാക്കുന്നത് ജനുവരി ആരംഭം മുതലാണ്. തീരുമാനം പ്രഖ്യാപിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷമാണ് നിയമം നടപ്പാക്കുക.

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ജിദ്ദ - മക്ക എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ (Jeddah - Makkah Express way) രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകടമുണ്ടായ ഉടന്‍ തന്നെ റെഡ് ക്രസന്റ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റയാളെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലേക്കാണ് മാറ്റിയത്. പരിക്കേറ്റ ഏഴ് പേരെ മക്ക അല്‍നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രി, മക്ക അല്‍ സാഹിര്‍ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. ഒരാള്‍ക്ക് സംഭവ സ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്‍തു. 

Follow Us:
Download App:
  • android
  • ios