'സാരെ ജഹാന്‍ സേ അച്ചാ' പാടുകയും 'ഭാരക് മാതാ കീ ജയ്', 'വന്ദേമാതരം' എന്നുറക്കെ വിളിക്കുകയും ചെയ്തു.

ദുബൈ: 28-ാമത് കോപ് 28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് പ്രവാസി ഇന്ത്യന്‍ സമൂഹം. ദുബൈയിലെ താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്ന് ഇന്ത്യക്കാര്‍ മുദ്രാവാക്യം വിളിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. 

'സാരെ ജഹാന്‍ സേ അച്ചാ' പാടുകയും 'ഭാരക് മാതാ കീ ജയ്', 'വന്ദേമാതരം' എന്നുറക്കെ വിളിക്കുകയും ചെയ്തു. 'മോദി, മോദി' എന്ന് ഉറക്കെ വിളിക്കുകയും 'അബ്കി ബാർ മോദി സർക്കാർ' എന്ന് ആർത്തുവിളിക്കുകയും ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ അദ്ദേഹം പ്രസംഗിച്ചു. 

ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ മോദി ഉച്ചകോടിയിൽ ആ​ഹ്വാ​നം ചെ​യ്തു.​ ലോ​ക നേ​താ​ക്ക​ൾ ഒ​ഴു​കി​യെ​ത്തി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലാ​ണ്​ മോ​ദി സ​ദ​സ്സി​നെ അ​ഭി​മു​ഖീ​ക​രി​ച്ച്​ സം​സാ​രി​ച്ച​ത്. 2030ഓ​ടെ ആ​ഗോ​ള ത​ല​ത്തി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജം മൂ​ന്നി​ര​ട്ടി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും ആ​ഗോ​ള​താ​പ​ന​ത്തി​ന്റെ കെ​ടു​തി നേ​രി​ടാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ധി ല​ക്ഷം കോ​ടി​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്ത​ണമെന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. 2028ൽ ​കോ​പ് 33 ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Scroll to load tweet…
Scroll to load tweet…

Read Also-  ഇതിനകത്താണോ ഇങ്ങനൊക്കെ? വിമാനത്തിന് എമർജൻസി ലാൻഡിങ്, കാരണം ഭാര്യയും ഭര്‍ത്താവും തമ്മിൽ പൊരിഞ്ഞ അടി

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും

അബുദാബി: യുഎഇയില്‍ അടുത്ത മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. 

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.96 ദിര്‍ഹമായി കുറയും. നവംബറില്‍ 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.85 ദിര്‍ഹമാണ് പുതിയ വില. 2.92 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില. ഇ പല്‌സ് 91 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമാണ് ഡിസംബറിലെ വില. നവംബറില്‍ ഇത് 2.85 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ് ഡിസംബറിലെ വില. 3.42 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം