ബുര്‍ജ് ഖലീഫയെ മിന്നല്‍പ്പിണര്‍ തൊടുന്ന അപൂര്‍വ്വ ദൃശ്യം വൈറലാകുന്നു. 

ദുബായ്: ഈ നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനവും ക്ലൗഡ് സീഡിങും മഴയ്ക്ക് കാരണമായപ്പോള്‍ സഞ്ചാരികളുടെ പറുദീസയായ ദുബായിലും ശക്തമായ മഴയാണ് പെയ്തത്. ഇതിനിടെ അപൂര്‍വ്വ സുന്ദരമായൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയെ വിസ്മയിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ മിന്നല്‍പ്പിണര്‍ തൊടുന്ന ഈ ചിത്രം ശ്രദ്ധേയമാകുകയാണ്.

സൊഹൈബ് അന്‍ജും എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയത്. ഏഴുവര്‍ഷക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അന്‍ജും ഈ ചിത്രം ക്യാമറയിലാക്കിയത്. മഴ ശക്തമായതോടെ ബുര്‍ജ് ഖലീഫയുടെ പുറത്ത് തമ്പടിച്ചാണ് അദ്ദേഹം ഫോട്ടോ പകര്‍ത്തിയത്. തന്‍റെ സ്വപനം സാക്ഷാത്കരിച്ചു എന്നാണ് ആ നിമിഷത്തെക്കുറിച്ച് അന്‍ജും പറ‌ഞ്ഞത്. ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയും വീഡിയോയും വൈറലാകുകയാണ്. 

View post on Instagram