ദിനേന രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിൽ സ്ത്രീകൾക്ക് പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കാമെന്ന് ഏജൻസി സൂചിപ്പിച്ചു.
റിയാദ്: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദ ശരീഫ്) സന്ദർശിക്കുന്നതിന് സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചതായി ജനറൽ പ്രസിഡൻസിയുടെ ഏജൻസി ഫോർ വിമൻസ് ഗ്രൂപ്പിംങും ക്രൗഡ് മാനേജ്‌മെന്റ് വിഭാഗവും അറിയിച്ചു. ദിനേന രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിൽ സ്ത്രീകൾക്ക് പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കാമെന്ന് ഏജൻസി സൂചിപ്പിച്ചു.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ രാവിലെ ആറ് മുതൽ 11 വരെയും രാത്രി 9:30 മുതൽ 12:00 വരെയും ആയിരിക്കും സ്ത്രീകൾക്കുള്ള സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ആറ് മുതൽ ഒമ്പത് വരെയും വൈകുന്നേരം മറ്റു ദിവസങ്ങളിലെപ്പോലെ 9.30 മുതല്‍ 12.00 മണി വരെയും തന്നെയായിരിക്കുമെന്നും ഏജൻസി അറിയിച്ചു.
ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി
റിയാദ്: ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി. നേരത്തെ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. 'ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുതെന്നാണ് മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ളത്.
നിലവില്‍ സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി. ഇക്കഴിഞ്ഞ മേയ് പത്തിനാണ് സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖാത്തിബ് മെസിയെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍ രാജ്യമായ സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം നല്‍കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്കാണ് സൗദി അറേബ്യയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.
