പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയ ശേഷം ഇവര്‍ക്ക് മറ്റ് നിയമനടപടികളൊന്നുമില്ലാതെ രാജ്യം വിടാനാവും. പുതിയ ജോലി അന്വേഷിക്കാനായി രാജ്യത്ത് തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. എന്നാല്‍ ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് ഈ വിസ ലഭ്യമാവുകയില്ല. അവര്‍ 14 ദിവസത്തെയോ അല്ലെങ്കില്‍ 90 ദിവസത്തെയോ കാലാവധിയുള്ള സന്ദര്‍ശക വിസ എടുക്കണം.

അബുദാബി: യുഎഇയില്‍ ജോലി അന്വേഷിക്കുന്നതിനായി നല്‍കുന്ന ആറ് മാസത്തെ താല്‍ക്കാലിക വിസ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവര്‍ക്ക് മാത്രം. യുഎഇയില്‍ നേരത്തെ ജോലി ചെയ്തിരുന്നവര്‍ രാജി വെയ്ക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്ത് ജോലി നഷ്ടപ്പെട്ടതിന് ശേഷം അനധികൃതമായി രാജ്യത്ത് തുടര്‍ന്നുവരികയാണെങ്കില്‍ അവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു

പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയ ശേഷം ഇവര്‍ക്ക് മറ്റ് നിയമനടപടികളൊന്നുമില്ലാതെ രാജ്യം വിടാനാവും. പുതിയ ജോലി അന്വേഷിക്കാനായി രാജ്യത്ത് തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. എന്നാല്‍ ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് ഈ വിസ ലഭ്യമാവുകയില്ല. അവര്‍ 14 ദിവസത്തെയോ അല്ലെങ്കില്‍ 90 ദിവസത്തെയോ കാലാവധിയുള്ള സന്ദര്‍ശക വിസ എടുക്കണം.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാവും. സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും താല്‍ക്കാലിക വിസയില്‍ ലഭ്യമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആറ് മാസത്തിനകം പുതിയ ജോലി കണ്ടെത്തി തൊഴില്‍ വിസയിലേക്ക് മാറണം. ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ താല്‍ക്കാലിക വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ല. കാലാവധി പൂര്‍ത്തിയായാല്‍ രാജ്യത്ത് നിന്ന് മടങ്ങണം. പിന്നീട് ആവശ്യമെങ്കില്‍ പുതിയ സന്ദര്‍ശക വിസയില്‍ മാത്രമേ മടങ്ങിയെത്താനാവൂ.