മസ്ക്കറ്റ്: സോഹാറിലെ ആദ്യത്തെ വോളിബോൾ ക്ലബായ  മാസ്റ്റർ യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത്  ടൂർണമെന്‍റ്  നവംബര്‍ 29ന് സംഘടിപ്പിക്കും. ഒമാൻ നാഷണൽ ഡേ ആഘോഷത്തിന്‍റെ  ഭാഗമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് സോഹാർ ഹംബർ പാർക്കിലാണ് നടക്കുന്നത്.

വൈകീട്ട്  മൂന്നു  മണിക്ക്  ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍  ഒമാനിലെ പ്രമുഖ  ടീമുകൾ  പങ്കെടുക്കും. വിജയികൾക്കും  റണ്ണേഴ്‌സ്  അപ്പിനും പ്രൈസ് മണിയും  ട്രോഫിയും  നൽകുമെന്ന്  കൺവീനർ  ജിജി തോമസും കാപ്റ്റൻ മണി  കൃഷ്ണനും അറിയിച്ചു. കൂടുതൽ  വിവരങ്ങൾക്ക് (00968 ) 99312522  /99065943 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.