Asianet News MalayalamAsianet News Malayalam

വെയിറ്ററായി ജോലി ചെയ്യുന്ന പ്രവാസിക്ക് മഹ്‍സൂസിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം

92-ാമത് പ്രതിവാര നറുക്കെടുപ്പിനോടൊപ്പമാണ് ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പ് നടന്നത്.

Waiter wins 1 KG of gold with Mahzooz
Author
First Published Sep 8, 2022, 4:33 PM IST

ദുബൈ: ഇതുവരെ 27 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, തങ്ങളുടെ ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം നേടിയ രണ്ടാമത്തെ ഭാഗ്യവാന്റെ വിജയം ആഘോഷിക്കുകയാണ്. 

രണ്ട് മാസം നീണ്ടുനിന്ന മഹ്‍സൂസിന്റെ ഗോള്‍ഡന്‍ സമ്മര്‍ സമ്മാന പദ്ധതിയുടെ രണ്ടാമത്തെ നറുക്കെടുപ്പ് 92-ാമത് പ്രതിവാര നറുക്കെടുപ്പിനൊപ്പം 2022 സെപ്റ്റംബര്‍ മൂന്നിനാണ് നടന്നത്.

യുഎഇയില്‍ വെയിറ്ററായി ജോലി ചെയ്യുന്ന പ്രവാസിയായ സെയ്‍ദിനെയാണ് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത്. നാല് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അദ്ദേഹം ആറ് മാസം മുമ്പാണ് മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞത്. അന്നു മുതല്‍ എല്ലാ ആഴ്ചയും നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു

പാകിസ്ഥാന്‍ സ്വദേശിയായ ഈ 28 വയസുകാരന്‍, സെപ്റ്റംബര്‍ മൂന്നിന് നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ പെട്ടെന്ന് തന്റെ പേര് സ്‍ക്രീനില്‍ എഴുതിക്കാണിച്ചപ്പോള്‍  അദ്ദേഹത്തിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

സമ്മാനം കിട്ടിയ വിവരം സെയ്‍ദ് പിന്നീട് തന്റെ മാതാപിതാക്കളെ വിളിച്ചറിയിച്ചു."ഞാന്‍ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അവര്‍ ആദ്യം കരുതിയത്. എന്റെ പേരോടു കൂടിയ സ്‍ക്രീന്‍ഷോട്ട് കാണിച്ചുകൊടുത്തപ്പോഴാണ് അവര്‍ക്ക് വിശ്വാസം വന്നത്" - ആഹ്ലാദത്തോടെ സെയ്‍ദ് പറയുന്നു.

അടുത്തിടെ വിവാഹം നിശ്ചയം കഴിഞ്ഞ സെയ്‍ദിന് വലിയൊരു വിവാഹ സമ്മാനം കൂടിയായി മാറുകയാണ് ഈ വിജയം. തന്റെ പുതിയ കുടുംബത്തിന് സഹായകരമായ നിക്ഷേപമാക്കി മാറ്റാന്‍ ഈ സമ്മാനം ബുദ്ധിപൂര്‍വം ഉപയോഗിക്കാനാണ് സെയ്ദ് ആലോചിക്കുന്നത്. അടക്കാനാവാത്ത സന്തോഷമായിരുന്നു തനിക്കെന്ന് സെയ്‍ദ് സമ്മതിക്കുന്നു, "ജീവിതത്തില്‍ ആദ്യമായാണ് എനിക്ക് എവിടെ നിന്നെങ്കിലും ഒരു സമ്മാനം ലഭിക്കുന്നത്, ഈ സമ്മാനമാണെങ്കില്‍ വളരെ വലുതും. യുഎഇയില്‍ എന്റെ ഭാവി സുരക്ഷിതമാക്കിയതിന് മഹ്‍സൂസിന് നന്ദി". ഇപ്പോഴത്തെ ജോലിയില്‍ തന്നെ തുടരാനാണ് താത്പര്യമെന്ന് വ്യക്തമാക്കുന്ന സെയ്ദ്, അടുത്ത ജനുവരിയില്‍ വിവാഹം കഴിയുന്നതോടെ വരുന്ന പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അധിക വരുമാനമുണ്ടാക്കാനുള്ള സംരംഭം സൃഷ്ടിക്കുകയും ചെയ്യും. "ഈ വലിയ വിജയത്തിലൂടെ ലഭിക്കുന്ന പണം, എന്റെ കുടുംബത്തിന് വേണ്ടി ഫലപ്രദമായി  നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്" - സെയ്ദ് പറഞ്ഞു.

2022 ഓഗസ്റ്റ് മാസം മഹ്‍സൂസിന്റെ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഗ്രാന്റ് ഡ്രോയിലെയും റാഫിള്‍ ഡ്രോയിലെയും സമ്മാനങ്ങള്‍ ലഭിക്കാനുള്ള അവസരത്തിന് പുറമെ ഒരു കിലോഗ്രാം 22 ക്യാരറ്റ് സ്വര്‍ണം അധിക സമ്മാനമായി നല്‍കുന്ന ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലും ഉള്‍പ്പെടാനുള്ള അവസരം ലഭിച്ചിരുന്നു.

www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന്റെ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാം. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കുമുള്ള ഓരോ എന്‍ട്രി വീതം നല്‍കുന്നു.

എല്ലാ ആഴ്ചയും 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും സ്വന്തമാക്കാനുള്ള അവസരങ്ങളാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുക. ഇതിനു പുറമെ പ്രതിവാര റാഫിള്‍ ഡ്രോയിലൂടെ മൂന്ന് പേര്‍ക്ക് ആകെ 300,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും.

മേഖലയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ് ജനങ്ങളുടെ ജീവിതങ്ങളില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നത്  വലിയ സമ്മാനങ്ങളിലൂടെ മാത്രമല്ല, മറിച്ച് ഇതുവരെ എണ്ണായിരത്തിലധികം പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുള്ള അതിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ കൂടിയാണ്. നറുക്കെടുപ്പില്‍ പങ്കെടുക്കാനായി നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios