മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയെന്നും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

മസ്‌കറ്റ്: ഒമാനില്‍ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വെയര്‍ഹൗസിന് തീപിടിച്ചു. സീബ് വിലായത്തിലെ തെക്കന്‍ മബേല പ്രദേശത്ത് ഒരു വെയര്‍ഹൗസിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയെന്നും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona