Asianet News MalayalamAsianet News Malayalam

ബാല്‍ക്കണിയില്‍ തുണികള്‍ ഉണക്കാനിട്ടാല്‍ വന്‍തുക പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

മസ്‍കത്ത് മുനിസിപ്പാലിറ്റി നിയമം ആര്‍ട്ടിക്കിള്‍ 14 പ്രകാരം കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് കുറ്റകരമാണ്.  50 ഒമാനി റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ  (9.3 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) പിഴ ലഭിക്കും. 

warning against drying cloths in balconies
Author
Muscat, First Published Sep 4, 2019, 8:24 PM IST

മസ്‍കത്ത്: കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെവന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നഗര സൗന്ദര്യത്തെ ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

മസ്‍കത്ത് മുനിസിപ്പാലിറ്റി നിയമം ആര്‍ട്ടിക്കിള്‍ 14 പ്രകാരം കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് കുറ്റകരമാണ്.  50 ഒമാനി റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ  (9.3 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) പിഴ ലഭിക്കും. ഒരു ദിവസം മുതല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. തുണികള്‍ ഉണക്കാനിടുന്നത് കുറ്റമല്ലെങ്കിലും പുറത്തുനിന്ന് കാണാവുന്ന തരത്തിലും കെട്ടിടത്തിന്റെ ഭംഗിക്ക് കോട്ടം തട്ടുന്ന വിധത്തിലും ഇവ ബാല്‍ക്കണികളില്‍ ഇടരുതെന്നാണ് അധികൃതരുടെ അറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. തുണികള്‍ ഉണക്കാന്‍ ഇലക്ട്രിക് ഡ്രയറുകളോ അല്ലെങ്കില്‍ അവ ഉണക്കാനിടാന്‍ മെറ്റര്‍ സ്ക്രീനുകളോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. പുറത്തുനിന്ന് നോക്കുമ്പോള്‍ തുണികള്‍ കാണാതിരിക്കാനായി 1.5 സെന്റീമീറ്റര്‍ വീതമെങ്കിലും നീളവും വീതിയുമുള്ള സ്കീനുകള്‍ ഉപയോഗിക്കാം. ഇവയടക്കം വിശദമായ മാര്‍ഗ നിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios