സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 773 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. 

റിയാദ്: സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.

റിയാദിലെ വാദി അല്‍ ദവാസിറിലാണ് ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ബുറൈദ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 773 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഒട്ടകങ്ങളില്‍ നിന്നാണ് വൈറസ് ബാധയുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.