Asianet News MalayalamAsianet News Malayalam

പാസ്പോര്‍ട്ടില്‍ താമസവിസയ്ക്ക് പകരം എമിറേറ്റ്‌സ് ഐഡി; യുഎഇയിലെ പുതിയ രീതിയില്‍ എങ്ങനെ റെസിഡന്‍സി തെളിയിക്കാം?

മുമ്പ് പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന വിസ സ്റ്റിക്കറായിരുന്നു പ്രാഥമിക റെസിഡന്‍സി രേഖയായി കണക്കാക്കിയിരുന്നത്. ഇതിന്റെ ഫോട്ടോ കോപ്പികളാണ് റെഡിസന്‍സ് പ്രൂഫ് ആവശ്യമായി വരുന്ന വിവിധ സേവനങ്ങള്‍ക്ക് ഹാജരാക്കിയിരുന്നത്.

ways to prove  residency with new process in UAE
Author
Abu Dhabi - United Arab Emirates, First Published May 18, 2022, 6:48 PM IST

അബുദാബി: യുഎഇയില്‍ പാസ്‌പോര്‍ട്ടില്‍ താമസ വിസ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന് പകരം റെസിഡന്‍സി തെളിയിക്കുന്നതിന് എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്ന പുതിയ സംവിധാനം ഔദ്യോഗികമായി നിലവില്‍ വന്നിരിക്കുകയാണ്. ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തിലായ സംവിധാന പ്രകാരം ഇനി വിസയ്ക്കും എമിറേറ്റ്‌സ് ഐഡിക്കുമായി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഒരു ആപ്ലിക്കേഷനില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. 

മുമ്പ് പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന വിസ സ്റ്റിക്കറായിരുന്നു പ്രാഥമിക റെസിഡന്‍സി രേഖയായി കണക്കാക്കിയിരുന്നത്. ഇതിന്റെ ഫോട്ടോ കോപ്പികളാണ് റെഡിസന്‍സ് പ്രൂഫ് ആവശ്യമായി വരുന്ന വിവിധ സേവനങ്ങള്‍ക്ക് ഹാജരാക്കിയിരുന്നത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഈ സ്റ്റിക്കര്‍ പരിശോധിച്ചായിരുന്നു റെസിഡന്‍സി ഉറപ്പാക്കിയിരുന്നത്. എന്നാല്‍ വിസ സ്റ്റിക്കര്‍ പതിപ്പിക്കുന്നത് ഒഴിവാക്കിയതോടെ എങ്ങനെയൊക്കെയാണ് റെസിഡന്‍സി തെളിയിക്കാനാകുക? 'ഇമാറാത്ത് അല്‍ യോം' റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് മൂന്ന് മാര്‍ഗങ്ങളാണ് റെസിഡന്‍സി പരിശോധിക്കാനുള്ളത്. ഇവ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) എന്നിവ പ്രഖ്യാപിച്ച നടപടിക്രമങ്ങള്‍ അടിസ്ഥാനമാക്കിയാണ്.

യുഎഇ പാസ്‌പോര്‍ട്ടില്‍ ഇനി താമസ വിസ സ്റ്റിക്കര്‍ പതിക്കില്ല; പുതിയ സംവിധാനം പ്രാബല്യത്തില്‍

എമിറേറ്റ്‌സ് ഐഡി- എമിറേറ്റ്‌സ് ഐഡി അടുത്തിടെ നവീകരിച്ചിരുന്നു. വിസ സ്റ്റിക്കറിലുണ്ടായിരുന്ന റെസിഡന്‍സിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിഷ്‌കരിച്ച എമിറേറ്റ്‌സ് ഐഡിയിലുണ്ട്. പുതിയ എമിറേറ്റ്‌സ് ഐഡിയില്‍ വ്യക്തിയുടെ വിവരങ്ങള്‍, പ്രൊഫഷണല്‍ വിവരങ്ങള്‍, എമിറേറ്റ്‌സ് ഐഡി നല്‍കുന്ന സ്ഥാപനം, മറ്റ്  വിവരങ്ങള്‍ എന്നിവ ഇ ലിങ്ക് സംവിധാനം വഴി ചേര്‍ത്തിട്ടുണ്ട്. 

പുതുക്കിയ എമിറേറ്റ്‌സ് ഐഡി കാര്‍ഡ് പുറത്തിറക്കി; ഫീസ് വര്‍ധനയില്ലെന്ന് ഐസിഎ

വെര്‍ച്വല്‍ വിസ സ്റ്റാമ്പ് - റെസിഡന്‍സി സ്റ്റിക്കല്‍ ഐസിപി ആപ്ലിക്കേഷന്‍ വഴി തുടര്‍ന്നും ലഭ്യമാണ്.

പ്രിന്റഡ് റെസിഡന്‍സി ഡോക്യുമെന്റ്- താമസക്കാര്‍ക്ക് അധികൃതരുടെ സ്റ്റാമ്പ് അടങ്ങിയ റെസിഡന്‍സി വിവരങ്ങള്‍ www.icp.gov.ae എന്ന വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷനിലൂടെയോ ലഭിക്കും. 

Follow Us:
Download App:
  • android
  • ios