അബുദാബി: യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി അബുദാബി മീഡിയാ ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അബുദാബിയിലും രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.  പ്രതികൂലമായ കാലാവസ്ഥ തുടരുന്നതിനാല്‍ റോഡുകളിലെ ദൂരക്കാഴ്ചയെയും ബാധിക്കും. നവംബര്‍ 15 വെള്ളിയാഴ്ച മുതല്‍ നവംബര്‍ 18 തിങ്കളാഴ്ച വരയാണ്  മുന്നറിയിപ്പ്. യഥാസമയങ്ങളില്‍ അധികൃതര്‍ പുറത്തിറക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണണെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. കടലില്‍ കുളിക്കാനിറങ്ങുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.