ഇ-മൈഗ്രേറ്റ് വെബ് സൈറ്റ് പ്രവർത്തനക്ഷമല്ലെന്ന് പരാതി. വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തത്തിനാൽ നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. 

ദില്ലി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവർക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് (eMigrate) വെബ് സൈറ്റ് പ്രവർത്തനക്ഷമല്ലെന്ന് പരാതി. വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തത്തിനാൽ നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. 

വെബ്സൈറ്റ് പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് എംപിമാരായ ശശി തരൂരും, അബ്ദുൾ വഹാബും ആവശ്യപ്പെട്ടു. സാങ്കേതിക തകരാർ പരിഹരിക്കാൻ നടപടി പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

Read Also: വാണിജ്യ പാചക വാതകത്തിന്‍റെ വില 256 രൂപ കൂട്ടി

ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപ. സിഎന്‍ജിയുടെ വിലയും കൂട്ടി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്.

Read Also: തീപിടിച്ച മരുന്ന് വില; പാരസെറ്റമോൾ അടക്കം ജീവൻ രക്ഷാ മരുന്നുകളുടെ വില 10ശതമാനത്തിലേറെ കൂടി

ജീവൻ രക്ഷാ മരുന്നുകളുടെ (life saving drugs)വില കൂടിയ പാരസെറ്റമോൾ(paracetamol) ഉൾപ്പെടെ എണ്ണൂറിലധികം മരുന്നുകൾക്ക് ആണ് വലില കൂടിയത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ - മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾക്കാണ് വില കൂടുക. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ 2 ശതമാനവും ആയിരുന്നു വർധന

വർഷ വർഷമുള്ള വർധനയുടെ ഭാ​ഗമായാണ് ഇത്തവണയുടെ 10 ശതമാനത്തിലേറെ വർധനയെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിഭാഗം സാധാരണ രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 10.7 ശതമാനം വർദ്ധിക്കും.

പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ലേറെ മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.