കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരമാവധി 10 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി.

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ ഉമ്മുല്‍ഖുവൈനില്‍ വിവാഹ ചടങ്ങ് നടത്തിയ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. അല്‍ സ്വേഹതിലാണ് വിവാഹ ചടങ്ങ് നടന്നത്.

വിവാഹ സ്ഥലങ്ങളില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഇവിടെ ചടങ്ങിനെത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരമാവധി 10 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തി. കൊവിഡ് 19 പ്രതിരോധത്തിനായുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് എമിറേറ്റിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.