ഈസ്റ്റര്‍ ദിനത്തില്‍ മാത്യൂസ് തൃതീയന്‍  കാതോലിക്കാബാവക്ക്  മസ്‌കറ്റിലെ ക്രിസ്ത്യന്‍ സമൂഹം  സ്വീകരണം നല്‍കും. റുവി സെന്റ്: തോമസ് ചര്‍ച്ചില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളൂം പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

മസ്‌കറ്റ്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാക്ക് വിശ്വാസികള്‍ മസ്‌കറ്റില്‍ സ്വീകരണം ഒരുക്കുന്നു. ഏപ്രില്‍ ഏഴിന് മസ്‌കറ്റിലെത്തുന്ന കാതോലിക്ക ബാവയെ റൂവി ക്രിസ്ത്യന്‍ പള്ളിയങ്കണത്തില്‍ മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശ്വാസികള്‍ സ്വീകരിക്കും. സഭയുടെ പ്രധാന മേലദ്ധ്യക്ഷനായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഒമാനിലെത്തുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവക്ക് മസ്‌കറ്റിലെ ക്രിസ്ത്യന്‍ സമൂഹം സ്വീകരണം നല്‍കും. റുവി സെന്റ്: തോമസ് ചര്‍ച്ചില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളൂം പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കും മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഒമാനിലെ ഗാലാ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തിലും സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് ആഴ്ചത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കാതോലിക്ക ബാവ ഏപ്രില്‍ ഇരുപതിന് കേരളത്തിലേക്ക് മടങ്ങും.