വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായാണ് അടിയന്തര വാട്സാപ്പ് നമ്പരുകള്‍ പുറത്തിറക്കിയത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുമുള്ള വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചു. സമൂഹത്തിൽ പള്ളികളുടെ പങ്കും പ്രാധാന്യവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കുകയോ, അറ്റകുറ്റപ്പണികൾ, നിയമലംഘനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാനോ ഈ നമ്പറുകൾ ഉപയോഗപ്പെടുത്താം. ഓരോ ഗവർണറേറ്റിനുമുള്ള കോൺടാക്റ്റ് നമ്പറുകൾ മന്ത്രാലയം താഴെ നൽകുന്നു:
ക്യാപിറ്റൽ ഗവർണറേറ്റ്: 50255882
ഹവല്ലി ഗവർണറേറ്റ്: 99106211
ഫർവാനിയ ഗവർണറേറ്റ്: 24890412
ജഹ്‌റ ഗവർണറേറ്റ്: 66806464
മുബാറക് അൽ-കബീർ ഗവർണറേറ്റ്: 65911990, 97998951
അഹ്മദി ഗവർണറേറ്റ്: 60666671
Read Also - അജ്ഞാതന്‍റെ ആക്രമണം, ഉടമയെ രക്ഷിക്കാനായി കുത്തേറ്റുവാങ്ങി പന്തയക്കുതിര, പ്രതിക്കായി അന്വേഷണം
