താന്‍ വീട്ടില്‍ എത്തിയപ്പോഴേക്കും സഹോദരന്റെ വായില്‍ നിന്നും സ്രവം പുറത്തുവരുന്ന നിലയിലാണ് കാണപ്പെട്ടതെന്നും ചര്‍മ്മത്തിന്റെ നിറം മാറിയിരുന്നെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

കെയ്റോ: ഈജിപ്തില്‍ ഭര്‍തൃസഹോദരനെ വിവാഹം കഴിക്കാനായി ഭക്ഷണത്തില്‍ എലിവിഷം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 20കാരി അറസ്റ്റില്‍. കേസ് പരിഗണിച്ച ദഖലിയ ഗവര്‍ണറേറ്റിലെ മന്‍സൂറ ക്രിമിനല്‍ കോടതി യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിനായി കേസ് ഗ്രാന്റ് മുഫ്തിക്ക് കൈമാറിയതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

തന്നെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്ന യുവതി ഇതിന് തടസ്സമായിരുന്ന ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചിരുന്നതായും യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ വെളിപ്പെടുത്തി. താന്‍ വീട്ടില്‍ എത്തിയപ്പോഴേക്കും സഹോദരന്റെ വായില്‍ നിന്നും സ്രവം പുറത്തുവരുന്ന നിലയിലാണ് കാണപ്പെട്ടതെന്നും ചര്‍മ്മത്തിന്റെ നിറം മാറിയിരുന്നെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് സഹോദരനെ ഭാര്യ കൊലപ്പെടുത്തിയതാണെന്നും ഇയാള്‍ ആരോപിച്ചു. അറസ്റ്റിലായ യുവതി കുറ്റം സമ്മതിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona