Asianet News MalayalamAsianet News Malayalam

മഹ്‍സൂസില്‍ 20 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കുവൈത്തില്‍ നിന്നുള്ള പ്രവാസി

  • മഹ്‍സൂസിന്റെ 102-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന് ലോകം ചുറ്റിസഞ്ചരിക്കാനും ദുബൈയില്‍ വീട് വാങ്ങാനുമാണ് ആഗ്രഹം
  • ആദ്യമായി യുഎഇ സന്ദര്‍ശിച്ച ഈ വിജയി കുടുംബത്തോടൊപ്പം ദുബൈയില്‍ പുതുവത്സര രാവ് ആഘോഷിക്കാനും പദ്ധതിയിടുന്നു.
Winner from Kuwait scoops AED20 million Mahzooz top prize
Author
First Published Nov 23, 2022, 7:07 PM IST

ദുബൈ: ജീവിതം തന്നെ മാറിമറിയുന്ന 20 മില്യന്‍ ദിര്‍ഹത്തിന്റെ സ്വപ്‍ന സമ്മാനം സ്വന്തമാക്കാന്‍ മഹ്‍സൂസിന്റെ 102-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍  അവസരം ലഭിച്ചത് ഇന്ത്യക്കാരനായ ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ക്കായിരുന്നു. കുവൈത്തില്‍ പ്രവാസിയായ ഈ ഭാഗ്യവാന്‍, 12, 24, 31, 39, 49 എന്നീ സംഖ്യകള്‍ യോജിച്ചു വന്നതോടെ മഹ്‍സൂസിന്റെ 30-ാമത് മള്‍ട്ടി മില്യനയറായി മാറുകയായിരുന്നു.

മൂന്ന് കുട്ടികളുടെ പിതാവായ 48 വയസുകാരന്‍ ദലിപ് സ്ഥിരമായി മഹ്‍സൂസില്‍ പങ്കെടുത്തുവരികയായിരുന്നുവെങ്കിലും റാഫിള്‍ ഡ്രോയിലെ ഉറപ്പുള്ള സമ്മാനമായ 100,000 ദിര്‍ഹമായിരുന്നു അദ്ദേഹത്തിന്റെ ആകെയുള്ള പ്രതീക്ഷ. അതിനു പകരം 20 മില്യന്‍ ദിര്‍ഹത്തിന്റെ വലിയ സമ്മാനം കൈവരുമെന്നത് അദ്ദേഹത്തിന്റെ വിദൂര സ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല.

"നിമിഷങ്ങള്‍ കൊണ്ട് ആളുകളുടെ ജീവിതത്തില്‍ എക്കാലത്തേക്കുമുള്ള വലിയ മാറ്റങ്ങള്‍ വരുത്തുകയെന്ന മഹ്‍സൂസിന്റെ ആപ്‍തവാക്യം സാക്ഷാത്കരിക്കുന്നതാണ് 102-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ കൈവന്ന ഭാഗ്യത്തിലൂടെ നാം കണ്ടതെന്ന്", മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറ്റേററായ ഈവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു. ദലിപിന്റെ വിജയം ആഘോഷിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "പ്രത്യേക ഓഫറിന്റെ ഭാഗമായാണ് 10 മില്യന്‍ ദിര്‍ഹത്തിന് പകരം ഇക്കുറി 20 മില്യന്‍ ദിര്‍ഹം ഒന്നാം സമ്മാനമായി സ്വന്തമാക്കാന്‍ വിജയികള്‍ക്ക് അവസരമൊരുക്കിയത്. ഈ ഓഫര്‍ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ആ സമ്മാനത്തിന് അവകാശികളെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്".

"അതിര്‍ത്തികള്‍ കടന്നും മഹ്‍സൂസ് ജനങ്ങള്‍ക്ക് പ്രിയങ്കരമായി മാറിയെന്നതിന്റെ തെളിവ് കൂടിയാണ് ഈ വിജയം. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന് മഹ്‍സൂസില്‍ പങ്കെടുത്ത് വിജയിച്ച ആയിരങ്ങളില്‍ ഒരാളാണ് ദലിപ്. ഇവരെല്ലാവരും കൂടി ആകെ 30 മില്യന്‍ ദിര്‍ഹത്തിലധികം സമ്മാനവും ഇതിനോടകം നേടിയിട്ടുണ്ട്" - അദ്ദേഹം തുടര്‍ന്നു.

ഭാര്യയ്‍ക്കും 25ഉം 23ഉം 20ഉം വയസ് പ്രായമുള്ള മൂന്ന് മക്കള്‍ക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കും  സാധ്യമാവുന്ന ഏറ്റവും വലിയ സുഖസൗകര്യങ്ങള്‍ ഈ പണം കൊണ്ട് ലഭ്യമാക്കണമെന്നാണ് ദലിന്റെ ആഗ്രഹം. ഒരു നൂറ് വര്‍ഷം ജോലി ചെയ്‍തിരുന്നെങ്കിലും എനിക്ക് ഇത്ര വലിയൊരു തുക സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന്" ഒന്നര പതിറ്റാണ്ടിലധികം കുടുംബത്തില്‍ നിന്ന് അകന്നുനിന്ന്, സ്റ്റീല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിച്ച ഈ എഞ്ചിനീയര്‍ പറയുന്നു.

"മറക്കാനാവാത്ത ആ രാത്രിയില്‍ മഹ്‍സൂസില്‍ നിന്ന് ഈ ഇ-മെയില്‍ സന്ദേശം ലഭിച്ചപ്പോള്‍ പ്രത്യക അനുഭൂതിയായിരുന്നു. ഉറങ്ങാന്‍ കിടക്കാന്‍ നേരത്താണ് മഹ്‍സൂസില്‍ നിന്ന് ഇ-മെയില്‍ വരുന്നത്. മൂന്നാം സമ്മാനമായ 350 ദിര്‍ഹമോ അല്ലെങ്കില്‍ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹമോ ലഭിച്ചിട്ടുണ്ടാവുമെന്നാണ് കരുതിയത്. ഈ പണം കൊണ്ട് എനിക്കും എന്റെ കുടുംബത്തിനും ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനാവുമെന്ന് ദലിപ് പറയുന്നു.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഭാവിയില്‍ നാട്ടില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു വീട്ടില്‍ താമസിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ഉടനെ ചെയ്യാന്‍ പോകുന്നത് ഏറ്റവും പുതിയ ഐഫോണ്‍ വാങ്ങുകയും കുടുംബത്തോടൊപ്പം ലോകം മുഴുവന്‍ (യൂറോപ്പ്, അമേരിക്ക, അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍) സഞ്ചരിക്കുകയുമാണ്. യുഎഇയില്‍ നിന്നുള്ള ഒരു സ്ഥാപനത്തിലൂടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് വിശ്വസിക്കുന്ന അദ്ദേഹം യുഎഇയില്‍ തന്നെ നിക്ഷേപം നടത്താനും അവിടെ സ്ഥിരതാമസമാക്കാനും ആലോചിക്കുന്നുണ്ട്.

അടുത്ത മില്യനയറായി മാറാന്‍ എല്ലാ ആഴ്ചയും മഹ്‍സൂസിന്റെ വിവിധ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഇതിനായി  www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ഉപഭോക്താക്കള്‍ ആകെ ചെയ്യേണ്ടത്. രണ്ട് സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ  ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള  അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 100,000 ദിര്‍ഹം വീതം മൂന്നു പേര്‍ക്ക് ഉറപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ ഡ്രോയിലേക്കും ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ആയി ഇതിലൂടെ എന്‍ട്രി ലഭിക്കുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നല്ലൊരു ജീവിതം ഉറപ്പാക്കി കൊണ്ട് ആളുകളുടെ വിധിയില്‍ മാറ്റം വരുത്താന്‍ പ്രതിജ്ഞാബദ്ധമാണ്  മഹ്‌സൂസ്.

Follow Us:
Download App:
  • android
  • ios