അബുദാബി: ബിഗ് ടിക്കറ്റ് ആദ്യമായി സംഘടിപ്പിച്ച ബിഗ് ഗോള്‍ഡ് ഗിവ് എവേ സമ്മാന പദ്ധതിയില്‍ ആറ് ഇന്ത്യക്കാരടക്കം 12 പേര്‍ വിജയികളായി. അടുത്ത നറുക്കെടുപ്പിലേക്കള്ള രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയവരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഫ്രീയായി ലഭിക്കുന്ന ഒരു ടിക്കറ്റിന് പുറമെയാണ് സ്വര്‍ണ സമ്മാനം സ്വന്തമാക്കാനുള്ള അവസരം കൂടി ലഭിച്ചത്.

നവംബര്‍ 12ന് പുലര്‍ച്ചെ 12 മുതല്‍ നവംബര്‍ 14ന് രാത്രി 11.59 വരെയുള്ള സമയത്ത് 2+1 ഓഫറില്‍ ടിക്കറ്റെടുത്തവരില്‍ നിന്ന് ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള നറുക്കെടുപ്പിലൂടെയാണ് 100 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി ലഭിച്ച വിജയികളെ കണ്ടെത്തിയത്. ബിഗ് ടിക്കറ്റ് ആദ്യമായി സംഘടിപ്പിച്ച ഈ സ്വര്‍ണ സമ്മാന പദ്ധതിയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞതുമുതല്‍ ആവേശകരമായ പങ്കാളിത്തമാണുണ്ടായത്. ഞായറാഴ്‍ചയാണ് വിജയികളെ പ്രഖ്യാപിച്ചത്. 

സ്വര്‍ണ സമ്മാന പദ്ധതിയില്‍ വിജയിച്ചവര്‍ ഉള്‍പ്പെടെ ടിക്കറ്റെടുത്ത എല്ലാവരെയും കാത്തിരിക്കുന്നത് 12 മില്യന്‍ ദിര്‍ഹത്തിന്റെ മെഗാ സമ്മാനമാണ്. ഇതിന് പുറമെ അഞ്ച് ക്യാഷ് പ്രൈസുകളും ഡിസംബറില്‍ മൂന്നിന് നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുകയാണ്. ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യുട്യൂബ് പേജുകള്‍ വഴി നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യും.

ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അബുദാബി. അല്‍ഐന്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. മെഗാ സമ്മാനങ്ങള്‍ക്ക് പുറമെ ഈ മാസം സോഷ്യല്‍ മീഡിയ വഴിയുള്ള ആക്ടിവിറ്റികളിലൂടെ കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്‍മാര്‍ട്ട് ഫോണുകള്‍, ടാബ്‍ലറ്റുകള്‍, ബ്ലൂടൂത്ത് സ്‍പീക്കറുകള്‍ എന്നിവയൊക്കെയാണ് ബിഗ് ടിക്കറ്റ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ പിന്തുടരുന്നവര്‍ക്ക് ലഭ്യമാവുക.