സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും ആകര്‍ഷകമായ കാലാവസ്ഥയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പലതരം ടൂറിസം പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍ ഇനി ശിശിരകാല വിനോദ സഞ്ചാരത്തിന്റെ ഉള്‍ക്കുളിരേകും നാളുകള്‍. നാലുമാസം നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി. ടൂറിസം അതോറിറ്റിയാണ് 'വിന്റര്‍ സീസണ്‍' പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 'ശിശിരകാലം നിങ്ങള്‍ക്ക് ചുറ്റും' എന്ന ശീര്‍ഷകത്തിലാണ് ഇത്തവണത്തെ വിന്റര്‍ സീസണ്‍ പരിപാടികള്‍.
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 17 ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഡിസംബര്‍ 10 മുതല്‍ മാര്‍ച്ച് അവസാനം വരെ ടൂറിസം ഉത്സവം നീണ്ടുനില്‍ക്കും.

സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും ആകര്‍ഷകമായ കാലാവസ്ഥയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായി പലതരം ടൂറിസം പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാരും ഉള്‍പ്പെടെ സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍ക്കും ആസ്വാദ്യകരമായ ശിശിരകാല വിനോദ സഞ്ചാര അനുഭവം പ്രദാനം ചെയ്യാന്‍ 200ലധികം സ്വകാര്യ സ്ഥാനപങ്ങള്‍ വിവിധ ഓഫറുകളുമായി രംഗത്തുണ്ട്.


