മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സര്‍വീസ്.

മസ്‌കറ്റ്: ഒമാനിലേക്ക് ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് ഉണ്ടാകുക. എ320 നിയോ എയര്‍ക്രാഫ്റ്റ് ആയിരിക്കും സര്‍വീസ് നടത്തുക. മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സര്‍വീസ്. എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് രാത്രി 10.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.10ന് മുംബൈയില്‍ എത്തും.

Read More - ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്

ദുബൈയില്‍ യാത്രക്കാരെ വലച്ച വിമാനം പുറപ്പെട്ടത് 28 മണിക്കൂറിന് ശേഷം

ദുബൈ: ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര തന്നെയായിരുന്നു വിമാനക്കമ്പനി സമ്മാനിച്ചത്. ഞായറാഴ്ച രാവിലെ 9.30ന് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന സ്‍പൈസ് ജെറ്റ് വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്.

Read More -  'എനിക്ക് പുതിയൊരു ജീവിതം നല്‍കി'; തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്തിയ യൂസഫലിയെ നേരില്‍ കണ്ട് ബെക്‌സ്

ഞായറാഴ്ച രാവിലെ 9.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അന്നു തന്നെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് സമയം 2.30ലേക്ക് മാറ്റിയെന്ന് അറിയിച്ചു. ശേഷം 3.30ലേക്ക് മാറ്റി. എന്നാല്‍ അപ്പോഴും പുറപ്പെടാനാവാതെ അനിശ്ചിതമായി നീണ്ടു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ 9.30ന് വിമാനം പുറപ്പെടുമെന്ന് ഞായറാഴ്ച രാത്രിയോടെ അറിയിച്ചു. ഭൂരിപക്ഷം യാത്രക്കാരും വിമാനത്താവളത്തിലെ കേസരകളിലും നിലത്തുമൊക്കെയായിരുന്നു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. ചിലര്‍ അനുമതി വാങ്ങി താമസ സ്ഥലത്തേക്ക് പോയെങ്കിലും വിസ റദ്ദാക്കിയവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല.താമസ സ്ഥലങ്ങളില്‍ പോയവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ വിമാനത്താവളത്തില്‍ എത്തിയെങ്കിലും അപ്പോഴും അനിശ്ചിതത്വം നീങ്ങിയില്ല. ഒടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് വിമാനം പുറപ്പെട്ടത്.