മസ്‍കത്ത്: ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയും കുട്ടിയും മരിച്ചു. ഇസ്‍കി വിലായത്തിലെ ഒരു വീട്ടിലായിരുന്നു അപകടമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു.  രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തിയിരുന്നു. വീടുകളിലെ പാചക വാതക കണക്ഷനുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗ്യാസ് ചോര്‍ച്ചയുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.