അബുദാബി: യുഎഇയില്‍ കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകനും മരിച്ചു.  അബുദാബി അല്‍ബാഹിയയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. സ്വദേശി വനിതയും 11 വയസ്സുള്ള മകനുമാണ് മരിച്ചത്.

പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗത്തിലെത്തിയ സിമിന്റ് മിക്‌സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് ഗതാഗത വിഭാഗം മേധാവി മേജര്‍ അബ്ദുള്ള ഖാമിസ് അല്‍ അസീസി പറഞ്ഞു. 

യുഎഇയില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന മിനി ബസ് കത്തി നശിച്ചു.