എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്. അഗ്നിശമനസേന തീയണച്ചു.
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ആറു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് മരിച്ച രണ്ടുപേരും. മരിച്ച യുവതിക്ക് 30 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തില്‍ നിന്നുള്ള നഴ്‌സ് ജാസ്മിന്‍, മക്കളായ എബിലിന്‍, കാരലിന്‍ എന്നിവരാണ് മരിച്ചതെന്നാണ് ഇവിടെയുള്ള മലയാളികള്‍ നല്‍കുന്ന വിവരം.
ക്രാന്‍ബേണ്‍ വെസ്റ്റില്‍ വ്യാഴാഴ്ച രാത്രിയാണ് കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 8 മണിക്ക് മുമ്പാണ് വെസ്റ്റ് പോര്‍ട്ട് ഹൈവേയിലെ തീപിടിത്തത്തെ കുറിച്ച് വിക്ടോറിയ പൊലീസിനും അഗ്നിശമനസേനയ്ക്കും വിവരം ലഭിച്ചത്. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്. അഗ്നിശമനസേന തീയണച്ചു. എന്നാല്‍ മരിച്ചുവരുടെ വിവരങ്ങള്‍ വിക്ടോറിയ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍ ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
