ഇത്തരത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനെതിരെ ഈജിപ്തിലെ മതകാര്യ വിഭാഗവും മുന്നറിയിപ്പ് നല്‍കി. സംഭവം നടന്നത് സ്‌പോര്‍ട്‌സ് ക്ലബ്ബിലായതിനാല്‍ യുവജന, സ്‌പോര്‍ട്‌സ് മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെയ്‌റോ: സ്ത്രീ, പുരുഷ സ്വകാര്യ ഭാഗങ്ങളുടെയും അടിവസ്ത്രങ്ങളുടെയും മാതൃകയില്‍ കപ്‌കേക്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത സ്ത്രീ ഈജിപ്തില്‍ അറസ്റ്റില്‍. കെയ്‌റോ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ജന്മദിനാഘോഷത്തില്‍ വിതരണം ചെയ്ത കേക്കുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതേ തുടര്‍ന്നാണ് ഈ കേക്കുകള്‍ ഉണ്ടാക്കിയ വനിതാ ബേക്കര്‍ അറസ്റ്റിലായത്. ഇവരെ പിന്നീട് 234 ഈജിപ്ഷ്യന്‍ പൗണ്ടിന്റെ(319 ഡോളര്‍) ജാമ്യത്തില്‍ വിട്ടയച്ചതായി ബിബിസി ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനെതിരെ ഈജിപ്തിലെ മതകാര്യ വിഭാഗവും മുന്നറിയിപ്പ് നല്‍കി. സംഭവം നടന്നത് സ്‌പോര്‍ട്‌സ് ക്ലബ്ബിലായതിനാല്‍ യുവജന, സ്‌പോര്‍ട്‌സ് മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.