ചോദ്യം ചെയ്യലില്‍ കുഞ്ഞ് അവിഹിത ബന്ധത്തില്‍ ഉണ്ടായതാണെന്നും അതിനാലാണ് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.
ഷാര്‍ജ: രണ്ടു മാസം പ്രായമായ ആണ്‍കുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തില്‍ ഉപേക്ഷിച്ച അറബ് സ്ത്രീയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യാലയത്തില്‍ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഷാര്‍ജ പൊലീസില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് ലഭിച്ചതെന്ന് സിഐഡി മേധാവി കേണല്‍ ബോവല്‍സോദ് പറഞ്ഞു.
സിഐഡി സംഘം എത്തി കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലാത്ത സമയത്ത് ഇവിടേക്ക് ഒരു സ്ത്രീ കടന്നുവന്നതായും ഒരു ഓഫീസിന്റെ പ്രവേശന കവാടത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് കടന്നതായും നിരീക്ഷണ ക്യാമറ പരിശോധിച്ചതിലൂടെ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ വളരെ വേഗം കണ്ടെത്താനായി. ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് അവിഹിത ബന്ധത്തില്‍ ഉണ്ടായതാണെന്നും അതിനാലാണ് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.
മുന്‍ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ ഓണ്‍ലൈനിലൂടെ അപമാനിച്ചെന്ന് പരാതി; യുവതിയെ വെറുതെവിട്ടു
അജ്‍മാന്‍: മുന്‍ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവതിയെ യുഎഇയിലെ അജ്‍മാന്‍ കോടതി കുറ്റവിമുക്തയാക്കി. തന്നെ അപമാനിച്ചുവെന്നും സ്വകാര്യത ലംഘിച്ചെന്നും ആരോപിച്ചാണ് പ്രവാസി വനിത കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയായ 36 വയസുകാരിക്കെതിരെയായിരുന്നു ആരോപണം.
തന്നെ അപമാനിക്കുന്ന സന്ദേശങ്ങളും തന്റെ ചിത്രങ്ങളും ഒരു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്ന് വാട്സ്ആപിലൂടെ ലഭിച്ചുവെന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്. വാട്സ്ആപിന് പുറമെ ഇന്‍സ്റ്റഗ്രാമിലും ഇത്തരം സന്ദേശങ്ങള്‍ അയച്ചു. തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പരസ്യപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചു. എന്നാല്‍ സന്ദേശങ്ങള്‍ ലഭിച്ച ഇന്റര്‍നാഷണല്‍ നമ്പര്‍ കുറ്റാരോപിതയായ യുവതിയുടേതാണെന്ന് തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ ഇവരെ കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു.
