Asianet News MalayalamAsianet News Malayalam

ഒമാനിൽ സ്‍ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറബ് വനിത അറസ്റ്റിൽ

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

Woman arrested on murder charge in Oman
Author
Muscat, First Published Oct 14, 2021, 12:31 PM IST

സലാല: ഒമാനില്‍ (Oman) അറബ് വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് (Murder case) ഒരു സ്‍ത്രീയെ റോയൽ ഒമാൻ പൊലീസ് (Royal Oman Police) അറസ്റ്റ് ചെയ്‍തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

കൊല്ലപ്പെട്ട വനിതയും പ്രതിയായ അറബ് വനിതയും  ഒരേ  രാജ്യക്കാരാണെന്ന്  റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. സംഭവത്തില്‍ നിയമ നടപടികൾ പൂർത്തികരിച്ചുവരുന്നതായും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios