രോഗബാധയുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി ഓഫീസറുടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് കസ്റ്റംസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. കുവൈത്തില്‍ ഇതുവരെ 56 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
കുവൈത്ത് സിറ്റി: കൊറോണ ഭീതിയെ തുടര്‍ന്ന് കുവൈത്തില്‍ വനിതാ കസ്റ്റംസ് ഓഫീസര്‍ നിരീക്ഷണത്തില്‍. കൊറോണ ബാധിച്ച രോഗിയില്‍ നിന്ന് ഇവര്‍ക്ക് വൈറസ് ബാധയേറ്റിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
രോഗബാധയുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി ഓഫീസറുടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് കസ്റ്റംസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. കുവൈത്തില്‍ ഇതുവരെ 56 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എഴുനൂറോളം കുവൈത്തി പൗരന്മാര്‍ നിരീക്ഷണത്തിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് ഇവര്‍ക്ക് രോഗം പകര്‍ന്നിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് നിരീക്ഷണം, 499 പേരെ അല്‍ ഖിറാന്‍ പാര്‍ക്കിലും 170 പേരെ മറ്റൊരു ഹോട്ടലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. 30 പേര്‍ ജാബിര്‍ ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിയുന്നു.
