Asianet News MalayalamAsianet News Malayalam

പാര്‍ക്കിങ് ജീവനക്കാരനെ ബോണറ്റിലിരുത്തി യുവതി കാറോടിച്ചു; വീഡിയോ വൈറലായതോടെ നടപടിയുമായി ദുബായ് പൊലീസ്

പരിസരത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ നിന്ന് ആരോ ചിത്രീകരിച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജുമൈറ സ്ട്രീറ്റില്‍ ദുബായ് ഹോള്‍ഡിങിന് മുന്‍വശത്തുള്ള ട്രാഫിക് സിഗ്നലിന് സീമീപത്ത് വെച്ചായിരുന്നു സംഭവം. 

Woman drives away with parking staff in dubai
Author
Dubai - United Arab Emirates, First Published May 1, 2019, 10:29 AM IST

ദുബായ്: ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് ജീവനക്കാരനെ ബോണറ്റിലിരുത്തി യുവതി കാര്‍ ഓടിച്ചുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാര്‍ക്കിങ് ഫീസിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജീവനക്കാരന്‍ ബോണറ്റില്‍ കയറിയിരുന്നത്. ഇത് കാര്യമാക്കാതെ യുവതി കാര്‍ മുന്നോട്ടെടുത്ത് നിരവധി തവണ പെട്ടെന്ന് തിരിച്ചും ബ്രേക്ക് ചെയ്തും ഇയാളെ നിലത്തേക്ക് തള്ളിയിടുന്നുണ്ട്. വീണ്ടും എഴുന്നേറ്റ് ബോണറ്റില്‍ കയറിയിരിക്കുന്ന ജീവനക്കാരനെയും കൊണ്ട് കാറോടിച്ച് പോകുന്നതും 90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. 

പരിസരത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ നിന്ന് ആരോ ചിത്രീകരിച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജുമൈറ സ്ട്രീറ്റില്‍ ദുബായ് ഹോള്‍ഡിങിന് മുന്‍വശത്തുള്ള ട്രാഫിക് സിഗ്നലിന് സീമീപത്ത് വെച്ചായിരുന്നു സംഭവം. വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ കാറോടിച്ച യുവതിയേയും ജീവനക്കാരനെയും ദുബായ് പൊലീസ് ബര്‍ദുബായ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്വന്തം ജീവനും മറ്റുള്ളവര്‍ക്കും ഭീഷണിയാകുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് പൊലീസ് ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

പാര്‍ക്കിങ് ഫീസ് നല്‍കാതിരിക്കാനായി യുവതി മറ്റൊരു വാഹനത്തിന്റെ പാര്‍ക്കിങ് ടിക്കറ്റ് നല്‍കി തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്നാണ് താന്‍ വാഹനം തടഞ്ഞതെന്നും ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ താന്‍ ശരിയായ ടിക്കറ്റ് തന്നെയാണ് നല്‍കിയതെന്നാണ് യുവതിയുടെ വാദം. ഇതോടെയാണ് ഇയാള്‍ ബോണറ്റില്‍ കയറിയിരുന്നത്. കാര്‍ മുന്നോട്ടെടുത്ത യുവതി പലതവണ വേഗത്തില്‍ തിരിച്ചും ബ്രേക്കിട്ടും ഇയാളെ നിലത്ത് തള്ളിയിടുന്നുണ്ട്. അത് വകവെയ്ക്കാതെ ജീവനക്കാരന്‍ വീണ്ടും ബോണറ്റില്‍ കയറിയിരുന്നു. ഒടുവില്‍ ഇയാളെയും കൊണ്ട് കാര്‍ വേഗത്തില്‍ ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ദൃശ്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണമെന്നും അവ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. മാത്രവുമല്ല ഇത്തരം ദൃശ്യങ്ങള്‍ മറ്റുള്ളവരുടെ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കപ്പെടുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

. . بعد تداول فيديو لهما على مواقع التواصل الاجتماعي #شرطة_دبي تحيل الرجل والسيدة إلى الجهات المختصة أفاد العقيد فيصل القاسم، مدير إدارة الاعلام الأمني في شرطة دبي، انه بالإشارة إلى مقطع الفيديو المتداول في وسائل التواصل الاجتماعي حول جلوس أحد الأشخاص " موظف مواقف سيارات" على مقدمة سيارة تقودها سيدة في محاولة لاعتراضها ومنعها من القيادة في منطقة اختصاص مركز شرطة بر دبي، ما يعرض حياته وحياة الآخرين للخطر. وتعود تفاصيل الواقعة إلى أن الشخص يعمل في مواقف سيارات إحدى الفنادق بمنطقة بر دبي، مبررا تصرفه بعد استدعائه مع السيدة للحضور إلى مركز شرطة بر دبي، إلى أنه حاول منعها من المغادرة نظرا لخلاف بينهما، حيث أفاد الشخص بأن السيدة أعطته تذكرة موقف تعود لسيارة أخرى، فيما أفادت السيدة بأنها قامت بدفع أجرة الموقف وسلمته التذكرة الصحيحة، مشيرا إلى أن الشرطة اتخذت الإجراءات القانونية اللازمة بحقهما. ودعا العقيد فيصل القاسم أفراد الجمهور إلى اللجوء للسلطات المعنية في حال حدوث خلافات، وعدم التصرف بسلوكيات قد تعرضهم للمساءلة القانونية، كما شدد على عدم نشر مقاطع فيديو على مواقع التواصل الاجتماعي وهو ما قد يتسبب بإثارة البلبلة والمخاوف. #أمنكم_سعادتنا #نتواصل_ونحمي_نبتكر_ونبني . . In regards to the viral video footage circulated on social media showing a man endangering his life and the lives of others by sitting on a moving car driven by a woman in the Bur Dubai jurisdiction area, the Director of Dubai Police Security Media, Colonel Faisal Essa AlQasim, confirmed that both the man and driver were summoned to the Bur Dubai Police Station for investigations. The man who works in a valet parking claimed that he blocked the woman’s path after she (the driver) had given him a ticket for another car rather than the ticket for her own. The woman , however, insisted she had given him the right ticket for her car. Colonel AlQasim confirmed that legal procedures have been taken against both parties. The Director of Dubai Police Security Media reminded members of the public to always seek the help of competent authorities in case of any misunderstandings or conflicts . He also called on members of the public to refrain from posting or sharing any harmful contents on social media as such act is punishable by local laws. #yoursecurityourhappiness #smartsecuretogether

A post shared by Dubai Police شرطة دبي (@dubaipolicehq) on Apr 30, 2019 at 4:25am PDT

Follow Us:
Download App:
  • android
  • ios