Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു

യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ ഷാര്‍ജ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു.

woman falls to death  from 17th floor of a building in Sharjah
Author
First Published Dec 16, 2022, 5:52 PM IST

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി വനിത മരിച്ചു. 35കാരിയായ സിറിയന്‍ യുവതിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീണതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

ഷാര്‍ജ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ ഷാര്‍ജ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു. ചോദ്യം ചെയ്യലിനായി യുവതിയുടെ ഭര്‍ത്താവിനെയും ദൃക്‌സാക്ഷികളെയും പൊലീസ് വിളിപ്പിച്ചിരുന്നു. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനാണ് സംഭവം അന്വേഷിക്കുന്നത്. 

Read More -  യുഎഇയില്‍ ജോലിക്കിടെ അപകടം; അറ്റുപോയ തള്ളവിരല്‍ എട്ട് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു

രാവിലെ 11.50നാണ് പൊലീസിന് ഇതുസംബന്ധിച്ച് കോള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘവും സംഭവസ്ഥലത്തെത്തി. സിറിയന്‍ യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി.  46 നിലകലാണ് കെട്ടിടത്തിനുള്ളത്. ഒമ്പത് നിലകളില്‍ പാര്‍ക്കിങ് സൗകര്യവും ഹെല്‍ത്ത് ക്ലബ്ബുമുണ്ട്. ഭര്‍ത്താവിനൊപ്പം കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് യുവതി താമസിച്ചിരുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റിന് ബാല്‍ക്കണി ഇല്ല. 

Read More - അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

ബാല്‍ക്കണിയുള്ള രണ്ട് കിടപ്പുമുറികളും ഹാളുമുള്ള ഫ്‌ലാറ്റ്‌റ് വേണമെന്ന് ആവശ്യപ്പെട്ട് സംഭവ ദിവസം രാവിലെ 11.30ന് യുവതി ബില്‍ഡിങ് മാനേജ്‌മെന്റ് ഓഫീസിലേക്ക് പോയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് താക്കോലും എടുത്ത് ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റ് കാണാന്‍ പോയി. 10 മിനിറ്റിന് ശേഷം ബാല്‍ക്കണിയില്‍ നിന്ന് ചാടി കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.  യുവതി ചാടിയ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് പരിശോധന നടത്തി. ബാല്‍ക്കണിയിലെ മേശയില്‍ യുവതിയുടെ മൊബൈല്‍ ഫോണും ഹാന്‍ഡ്ബാഗും കണ്ടെത്തി. സംഭവം നടക്കുന്ന സമയത്ത് ഭര്‍ത്താവ് ജോലി ചെയ്യുകയായിരുന്നു. പൊലീസാണ് ഭര്‍ത്താവിനെ വിവരം അറിയിച്ചത്.
 


 

Follow Us:
Download App:
  • android
  • ios