ദുബൈ: ദുബൈയില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ജുമൈറ ലെയ്ക്ക് ടവേഴ്‌സിലെ ക്ലസ്റ്റര്‍ ജി കെട്ടിടത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം ഉണ്ടായതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.