ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തന്റെ അനുവാദമില്ലാതെ ഇയാള്‍ ചിത്രം ഉപയോഗിച്ചെന്നും കടയുടെ മുമ്പിലും തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചെന്നും യുവതി പറഞ്ഞു.
ഷാര്‍ജ: അനുവാദമില്ലാതെ തന്റെ ഫോട്ടോ സ്റ്റുഡിയോയിലും സോഷ്യല്‍ മീഡിയയിലും പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ അറബ് സ്ത്രീ പരാതി നല്‍കി. അറബ് വംശജനായ ഫോട്ടോ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ഷാര്‍ജ മിസ്ഡിമീനര്‍ കോടതിയാണ് കേസ് പരിഗണിച്ചത്.
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തന്റെ അനുവാദമില്ലാതെ ഇയാള്‍ ചിത്രം ഉപയോഗിച്ചെന്നും കടയുടെ മുമ്പിലും തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചെന്നും യുവതി പറഞ്ഞു. ഒരു കടയ്ക്ക് വേണ്ടി അബായകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 2017ലാണ് യുവതി ഇയാളുടെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ പോയത്. പിന്നീടാണ് സ്റ്റുഡിയോയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നതായി യുവതി അറിഞ്ഞത്. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി സ്റ്റുഡിയോ ഉടമയ്ക്ക് 20,000 ദിര്‍ഹം പിഴ വിധിച്ചു. എന്നാല്‍ യുവാവ് ഇതിനെതിരെ അപ്പീല്‍ നല്‍കി. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അപ്പീല്‍ കോടതി, ക്രിമില്‍ കോടതിയോട് പിഴ വിധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Read More - യുഎഇയില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനം; 1,469 ഡ്രൈവര്‍മാര്‍ക്ക് പിഴ, വാഹനങ്ങള്‍ പിടിച്ചെടുത്തു
യുഎഇയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടമായി; തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
അബുദാബി: യുഎഇയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബിയിലെ ഒരു റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്‍തിരുന്നയാളാണ് അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി സിവില്‍ കോടതിയിയെ സമീപിച്ചത്. റസ്റ്റോറന്റിലെ ഒരു മെഷീനില്‍ കുടുങ്ങിയാണ് പരാതിക്കാരന് വലതു കൈ നഷ്ടമായത്.
Read More - യുഎഇയില്‍ മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി പൊലീസ്
തനിക്ക് കൈ നഷ്ടമായ അപകടത്തിനും, താന്‍ സഹിച്ച വേദനയ്ക്കും പകരമായി രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ജോലി സ്ഥലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ തൊഴിലുടമ സ്വീകരിച്ചില്ലെന്നും ഇതാണ് തന്റെ കൈ മെഷീനിനുള്ളില്‍ കുടുങ്ങാനും അങ്ങനെ കൈ മുറിച്ചു മാറ്റാനും കാരണമായതെന്നായിരുന്നു ആരോപണം. കേസ് പരിഗണിച്ച കോടതി, പരാതിക്കാരന്റെ കൈ നഷ്ടമായതിന് പകരമായി ഒരു ലക്ഷം ദിര്‍ഹവും കോടതി ചെലവായി പതിനായിരം ദിര്‍ഹവും തൊഴിലുടമ നല്‍കണമെന്ന് വിധി പ്രസ്‍താവിക്കുകയായിരുന്നു.
