Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തിലെ പ്രവാസി മലയാളി ജീവനക്കാരൻ മരിച്ചു

ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട മിഥുനെ ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ പ്രവേശിപ്പിച്ചിരുന്നു.

keralite expatriate died in saudi arabia
Author
First Published Nov 4, 2023, 6:07 PM IST

റിയാദ്: ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിദ്ദ വിമാനത്താവളത്തിലെ മലയാളി ജീവനക്കാരൻ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനെൻറ മകൻ കെ. മനേഷ് (മിഥുൻ - 33) ആണ് മരിച്ചത്. വിമാനത്താവളത്തിൽ എസ്.ജിഎസ് ഗ്രൗണ്ട് ഹാൻറിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു.

ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട മിഥുനെ ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ പ്രവേശിപ്പിച്ചിരുന്നു. 10 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 24 ന് വൈകിട്ടാണ് അസുഖമുണ്ടായത്. 2015 ലാണ് ജിദ്ദ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: അനഘ (ചേലിയ), മകൻ: വിനായക് (ഒരു വയസ്), സഹോദരി: മഹിഷ വിജീഷ് (മുചുകുന്ന്).

Read Also -  വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവ്; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 12.57 ശതമാനം കുറവ്

 സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് അറബിക് കലണ്ടറിന് പകരം ഇനി ഇംഗ്ലീഷ് കലണ്ടർ

റിയാദ്: സൗദി അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടർ പ്രകാരമായിരിക്കും. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടർ അവലംബമാക്കാൻ റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

എന്നാൽ മതപരമായ കാര്യങ്ങൾക്ക് നിലവിലുള്ളതുപോലെ അറബിക് (ഹിജ്‌റ) കലണ്ടർ ഉപയോഗിക്കുന്നത് തുടരും. രാജ്യത്തെ സർക്കാർ തലത്തിലുൾപ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ് തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും. ഹിജ്രി തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുന്ന രീതി മാറ്റി പകരം ഈ പറഞ്ഞതിെൻറ കാലാവധികൾ നിശ്ചയിക്കുന്നത് പൂർണമായും ഇംഗ്ലീഷ് കലണ്ടർ പ്രകാരമാക്കി മാറ്റും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios