റിയാദ്: കർഫ്യൂ ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവതിയെ പൊലീസ് പിടികൂടി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടോടെയാണ് യുവതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടത്. കാറിലെത്തിയ യുവതി വാഹനത്തിനകത്ത് ഇരുന്നാണ് ലൈവ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതായും ഇവർക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം കർഫ്യൂ നിലവിലുള്ള സമയത്ത് കാറോടിച്ച മറ്റൊരു യുവതിക്ക് സുരക്ഷാ സൈനികര്‍ 10,000 റിയാല്‍ പിഴ ചുമത്തി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക