തനിക്ക് ആവശ്യമായ പണം ഭര്‍ത്താവ് നല്‍കുന്നില്ലെന്ന് കോടതിയില്‍ വാദിച്ച ഇവര്‍ ഏറ്റവുമൊടുവില്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ 50 ദിര്‍ഹം ചോദിച്ചത് പോലും തന്നില്ലെന്ന് ആരോപിച്ചു. തനിക്ക് സുഹൃത്തുക്കളുമായി സംസാരിക്കാനാണ് ഫോണ്‍ റീ ചാര്‍ജ് ചെയ്ത് തരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് ചെയ്ത് തരാന്‍ തയ്യാറായില്ലെന്നും ഇനി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും യുവതി കോടതിയെ അറിയിച്ചതായി അല്‍ ബയാന്‍ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
അല്‍ഐന്‍: തനിക്ക് ആവശ്യത്തിന് പണം ഭര്‍ത്താവ് നല്‍കുന്നില്ലെന്ന പരാതിയുമായി യുവതി കോടതിയെ സമീപിച്ചു. ഇക്കാരണം കൊണ്ട് തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നാണ് അല്‍ ഐന്‍ കോടതിയോട് 20കാരിയായ ഇവര്‍ ആവശ്യപ്പെട്ടത്.
തനിക്ക് ആവശ്യമായ പണം ഭര്‍ത്താവ് നല്‍കുന്നില്ലെന്ന് കോടതിയില്‍ വാദിച്ച ഇവര്‍ ഏറ്റവുമൊടുവില്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ 50 ദിര്‍ഹം ചോദിച്ചത് പോലും തന്നില്ലെന്ന് ആരോപിച്ചു. തനിക്ക് സുഹൃത്തുക്കളുമായി സംസാരിക്കാനാണ് ഫോണ്‍ റീ ചാര്‍ജ് ചെയ്ത് തരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് ചെയ്ത് തരാന്‍ തയ്യാറായില്ലെന്നും ഇനി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും യുവതി കോടതിയെ അറിയിച്ചതായി അല്‍ ബയാന്‍ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
ഭര്‍ത്താവിന്റെ മോശം സാമ്പത്തിക സാഹചര്യങ്ങള്‍ താന്‍ ഒരു വര്‍ഷത്തിലേറെ സഹിച്ചു. ഒരു പരാതിയും ഇക്കാലയളവില്‍ പറഞ്ഞിരുന്നില്ല. തനിക്ക് ജോലിയില്ല. ഹൈസ്കൂള്‍ ഡിപ്ലോമ വിദ്യാഭ്യാസം മാത്രമാണുള്ളത്. ഭര്‍ത്താവിന്റെ വരുമാനം മാത്രമാണ് ആശ്രയം. എന്നാല്‍ ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനവും മോശം ജീവിത സാഹചര്യവും തന്റെ ജീവിതശൈലിയുമായി ചേര്‍ന്നു പോകില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ തന്നെകൊണ്ട് കഴിയുന്നത്ര പണം ഭാര്യക്ക് നല്‍കാറുണ്ടെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു. ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണം നല്‍കാത്തതാണ് ഇപ്പോള്‍ തന്റെ വിവാഹ മോചനം ആവശ്യപ്പെടാനുള്ള കാരണമെന്നും ഇയാള്‍ പറഞ്ഞു.