ആഴ്ചതോറും നാല് ട്രാഫിക് നിയമലംഘനമെങ്കിലും ഉണ്ടാകും. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഗതാഗത നിയമലംഘനം പതിവാക്കിയപ്പോള്‍ പിഴ സംഖ്യ കുതിച്ചുയരുകയായിരുന്നു. 

അജ്മാന്‍: അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് പതിവാക്കുകയും നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്ത യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയില്‍. 414 ട്രാഫിക് കേസുകളാണ് യുവതിക്കെതിരെയുള്ളതെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. 247,000 ദിര്‍ഹം(ഏകദേശം 49 ലക്ഷം രൂപ)ആണ് പിഴ.

ഇവര്‍ക്കെതിരെയുള്ള കേസുകളില്‍ കൂടുതലും അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണെന്ന് അജ്മാന്‍ ട്രാഫിക് കേസ് അന്വേഷണ വിഭാഗം മേധാവി മേജര്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി വെളിപ്പെടുത്തി. ആഴ്ചതോറും നാല് ട്രാഫിക് നിയമലംഘനമെങ്കിലും ഉണ്ടാകും. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഗതാഗത നിയമലംഘനം പതിവാക്കിയപ്പോള്‍ പിഴ സംഖ്യ കുതിച്ചുയരുകയായിരുന്നു. 

Scroll to load tweet…

അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനം റോഡിലെ നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങിയിരുന്നു. ആറുമാസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ വാഹനം പരസ്യലേലത്തില്‍ വില്‍ക്കും. നിശ്ചിത വേഗപരിധി മറികടന്ന് വാഹനം മണിക്കൂറില്‍ 80 കിലോമീറ്ററില്‍ എത്തിയാല്‍ 3,000 ദിര്‍ഹമാണ് പിഴ. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ 23 ബ്ലാക്ക് മാര്‍ക്ക് വീഴും. വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. വേഗപരിധി കഴിഞ്ഞ് മണിക്കൂറില്‍ 60കിലോമീറ്ററിലെത്തിയാല്‍ 2,000 ദിര്‍ഹം പിഴ നല്‍കണം. ലൈസന്‍സില്‍ 12 ബ്ലാക്ക് മാര്‍ക്ക് വീഴും. 30 ദിവസത്തേക്ക് ഈ വാഹനം പിടിച്ചെടുക്കും.