Asianet News MalayalamAsianet News Malayalam

ധനു മാസത്തിലെ തിരുവാതിര വ്രതം ആഘോഷിച്ച് മസ്കറ്റിലെ വനിതാ കൂട്ടായ്മ

ഇന്നലെ വൈകുന്നേരത്തോടുകൂടി മസ്‌കറ്റിലെ മിക്ക ഫ്ളാറ്റുകളിലും തിരുവാതിര ആരംഭിച്ചിരുന്നു. തിരുവാതിര നോക്കുക എന്നത് ഉറക്കമൊഴിയുക എന്നതും കൂടിയാണ്. ഈ ദിവസം അരിയാഹാരം നിഷിദ്ധമായതിനാൽ, സ്ത്രീകൾ തിരുവാതിര പുഴുക്ക് പാകം ചെയ്തിരുന്നു. 

Women celebrates thiruvathira vratham in Muscat
Author
Oman, First Published Jan 10, 2020, 12:49 PM IST

മസ്കറ്റ്: ദീർഘ മംഗല്യത്തിന് ഏറ്റവും ഫലപ്രദമായ തിരുവാതിര വ്രതം നോറ്റ് ഒമാനിലെ മലയാളി സ്ത്രീകൾ. പരമ്പരാഗത മൂല്യങ്ങൾ ചോർന്നു പോകാതെ വരും തലമുറയ്ക്ക് തിരുവാതിര വൃതത്തിന്റെ പ്രാധാന്യം പകർന്നു കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മസ്‌കറ്റിലെ ഒരു കൂട്ടം സ്ത്രീകൾ തിരുവാതിര ആഘോഷിച്ചത്. ഈ വർഷത്തെ തിരുവാതിര വ്രതം 2020 ജനുവരി 10നാണ്.

ഇന്നലെ വൈകുന്നേരത്തോടുകൂടി മസ്‌കറ്റിലെ മിക്ക ഫ്ളാറ്റുകളിലും തിരുവാതിര ആരംഭിച്ചിരുന്നു. തിരുവാതിര നോക്കുക എന്നത് ഉറക്കമൊഴിയുക എന്നതും കൂടിയാണ്. ഈ ദിവസം അരിയാഹാരം നിഷിദ്ധമായതിനാൽ, സ്ത്രീകൾ തിരുവാതിര പുഴുക്ക് പാകം ചെയ്തിരുന്നു. നാടൻ ശീലുകളുടെയും, നാടൻ പാട്ടുകളുടെയും നാട്ടാചാരങ്ങളുടെയും ഓർമ പുതുക്കിയ സന്തോഷത്തിലാണ് മസ്‌കറ്റിലെ ഈ വനിതാ കൂട്ടായ്മ.

ഭഗവാൻ ശിവൻ്റെ ജന്മ നക്ഷത്രമാണ് തിരുവാതിര. ശിവപാർവ്വതീ വിവാഹ ദിവസമായും കാമദേവന് ശിവൻ പുനർജന്മം നൽകിയ ദിവസമായും ഈ ദിവസത്തെ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആദ്യമായി തിരുവാതിര വ്രതം നോറ്റത് ശ്രീ പാർവ്വതീ ദേവിയാണ്. കന്യകമാർ ഉത്തമനായ ഭർത്താവിനെ ലഭിക്കുന്നതിനും വിവാഹിതരായ സ്ത്രീകൾ ഭർതൃക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനായും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു.

Follow Us:
Download App:
  • android
  • ios