ഷാര്‍ജ: ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ല്‍ തീപ്പിടുത്തം. തടി ഫാക്ടറിയിലുണ്ടായ അഗ്നിബാധ തിങ്കളാഴ്ച രാവിലെ ഷാര്‍ജ സിവില്‍ ഡിഫന്‍സ് സംഘം നിയന്ത്രണവിധേയമാക്കി.

തിങ്കളാഴ്ച രാവിലെ 10.15നാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ല്‍ തീപ്പിടുത്തമുണ്ടായെന്ന വിവരം ഓപ്പറേഷന്‍ റൂമില്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ അഗ്നിശമനസേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു. ആര്‍ക്കും പരിക്കേല്‍ക്കാതെ തന്നെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.