സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആകാമെന്ന് ദുബായ് കെ എച്ച് ഡി എ അറിയിച്ചു.

അബുദാബി: യുഎഇയിലെ സ്വാകര്യ മേഖലാ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. കാലാവസ്ഥ മാറ്റം മൂലമാണിതെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആകാമെന്ന് ദുബായ് കെ എച്ച് ഡി എ അറിയിച്ചു. എല്ലാ ഫെഡറൽ ഗവണ്‍മെൻറ് ജീവനക്കാര്‍ക്കും ഫെബ്രുവരി 12 റിമോട്ട് വര്‍ക്കിങ് ദിനം ആയിരിക്കുമെന്ന് യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. നിര്‍ബന്ധമായും ജോലിസ്ഥലത്ത് ഉണ്ടാവേണ്ട ചില തൊഴിലുകളെ മാത്രം ഒഴിവാക്കിയിട്ടുണ്ട്. ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിങ്കളാഴ്ച വിദൂര ജോലി അനുവദിച്ചിട്ടുണ്ട്. 

Read Also - എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച അടച്ചിടും, അന്താരാഷ്ട്ര സ്കൂളുകൾക്കും ബാധകം; പ്രധാന അറിയിപ്പുമായി ഒമാൻ അധികൃതര്‍

യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് എന്നിങ്ങനെ അസ്ഥിര കാലാവസ്ഥയില്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. 

യുഎഇയിൽ 'അഹ്‍ലൻ മോദിക്കായി' 700 കലാകാരന്മാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തകൃതി; രജിസ്ട്രേഷൻ 65,000 കടന്നു

അബുദാബി: യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ സജീവം. എഴുന്നൂറിലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികൾക്കായി ഒരുക്കങ്ങൾ നടത്തുന്നത്. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ യുഎഇയിൽ അഭിസംബോധന ചെയ്യുക.

ഗാഢമായ നയതന്ത്ര ബന്ധത്തിനൊപ്പം കാലങ്ങളായുള്ള സൗഹൃദവും സഹകരണവുമായി യുഎഇയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയുടെയാകെ കൂടിച്ചേരലാകും അഹ്ലൻ മോദി പരിപാടി. യുഎഇയിൽ നിന്നുള്ള എഴുന്നൂറിലധികം കലാകാരന്മാരാണ് ഒരുക്കങ്ങൾ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാക്കി പ്രധാനമന്ത്രി എത്തുന്ന പരിപാടിയെ മാറ്റാനാണ് ഒരുക്കങ്ങൾ.

ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര - ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നതാണ് ഏവരും കാത്തിരിക്കുന്ന്. പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ ഇപ്പോൾ തന്നെ 65,000 കടന്നു. യുഎഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്. ഫെബ്രുവരി 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...