മനാമ: ബഹ്റൈനില്‍ ഒരു വര്‍ക്ക് ഷോപ്പിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  അസ്‍കറിലെ വര്‍ക്ക് ഷോപ്പിലായിരുന്നു അപകടം.  സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 

പരിക്കേറ്റ ജീവനക്കാരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വര്‍ക്ക് ഷോപ്പില്‍ സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയതും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.