ദുബായ്: മൂന്നു ദിവസത്തെ ലോക സർക്കാർ ഉച്ചകോടി ദുബായില്‍ പുരോഗമിക്കുന്നു. 140 രാജ്യങ്ങളിൽ നിന്ന് നാലായിരം പേർ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ലോക സാമ്പത്തിക രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതെളിക്കാവുന്ന ആശയങ്ങളും ചിന്തകളും ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.