പ്രമുഖ ബാങ്കിന്റെ റിയാദിലെ ഒരു ശാഖയില്‍ നിന്ന് പുറത്തിറങ്ങിയയാളെ പിന്‍തുടര്‍ന്ന് പണം തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ പൊലീസ് പിടികൂടിയത്.
റിയാദ്: ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചു പുറത്തിറങ്ങിയ ആളെ രഹസ്യമായി നിരീക്ഷിച്ചു പിന്‍തുടര്‍ന്ന് ആക്രമിച്ചു പണം പിടിച്ചു പറിച്ച യുവാവിനെ റിയാദ് പൊലീസ് പിടികൂടി. 40 കാരനായ യെമനി പൗരനാണ് അറസ്റ്റിലായത്. ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുക്കുന്നത് പതിവായിരുന്നു.
പ്രമുഖ ബാങ്കിന്റെ റിയാദിലെ ഒരു ശാഖയില്‍ നിന്ന് പുറത്തിറങ്ങിയയാളെ പിന്‍തുടര്‍ന്ന് പണം തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ പൊലീസ് പിടികൂടിയത്. ഇതേ രീതിയില്‍ നേരത്തെ രണ്ടുപേരില്‍ നിന്ന് 2,30,000 റിയാല്‍ പിടിച്ചുപറിച്ചതായി കണ്ടെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
