നാനൂറ് അടിയിലേറെ ആഴമുള്ള ഗുഹയ്ക്കുള്ളിലെ ജലാശയത്തില്‍ നീന്തുകയായിരുന്നു നാലുപേരും.

റിയാദ്: വിനോദസഞ്ചാര കേന്ദ്രമായ റിയാദിലെ ‘ഐൻ ഹീത്ത്’ ഗുഹയിലെ ജലാശയത്തിലേക്ക് പാറയിടിഞ്ഞ് വീണ് വിദേശി പൗരൻ മരിച്ചു, മൂന്നുപേർക്ക് പരിക്കേറ്റു. നഗരകേന്ദ്രത്തിൽനിന്ന് 35 കിലോമീറ്റർ അകലെ തെക്കുഭാഗത്ത് അൽഖർജ് ഹൈവേയുടെ പാർശ്വഭാഗമായ സുലൈ പർവതനിരയ്ക്ക് ചുവട്ടിലാണ് ‘ഐൻ ഹീത്ത്’ എന്ന ജലം നിറഞ്ഞുകിടക്കുന്ന ഗുഹ. ഇതിനകത്ത് ഇറങ്ങി നീന്തികളിക്കുന്നതിനിടെയാണ് പാറയിടിഞ്ഞ് വീണ് യമനി പൗരൻ മരിച്ചത്.

കൂടെയുണ്ടായിരുന്ന യമനി പൗരന്മാരായ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
400 അടിയിലേറെ ആഴമുള്ള ഗുഹാന്തർഭാഗത്തെ ജലാശയത്തിൽ നാലുപേരും നീന്തുന്നതിനിടെ അപ്രതീക്ഷിതമായി പാറ ഇടിഞ്ഞുവീഴുകയായിരുന്നു. ഗുഹയുടെ മുകൾ ഭാഗത്ത് നിന്ന് അടർന്ന ഒരു പാറക്കഷണം ഒരാളുടെ മുകളിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു. ഇയാൾ തൽക്ഷണം മരിച്ചു. അഞ്ച് ദിവസം മുമ്പായിരുന്നു സംഭവം. 

Read Also - അതികഠിനമായ വയറുവേദന; ആശുപത്രിയിലെത്തിയ 31കാരനെ പരിശോധിച്ച ഡോക്ടർമാർക്ക് വരെ ആശ്ചര്യം, അകത്തുള്ളത് ജീവനുള്ള ഈൽ!

വിവരമറിഞ്ഞ് സിവിൽ ഡിഫൻസിെൻറയും പൊലീസിെൻറയും നേതൃത്വത്തിൽ സുരക്ഷാസേനകൾ എത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഐൻ ഹീത്ത്. വളരെ പൗരാണികമായ ഗുഹയാണിത്. മലയാളികൾ ഉൾപ്പടെ നിരവധിയാളുകൾ ഇവിടം സന്ദർശിക്കാൻ എത്താറുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം