റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചും ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചും കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യെമനി പൗരനായ റഷാദ് അഹ്‍മദ് ഖായിദ് അല്‍ നമിര്‍ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. മയ് ബിന്‍ത് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നമിര്‍ എന്ന ബാലികയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. വിചാരണയ്ക്കൊടുവില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മദീന ജയിലില്‍ വെച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു.